| 1 )കല്ലുമുക്കൂത്തി | |||
| പകലറുതിയില്‍ ഇരുളിന്‍റെ മറപറ്റി | |||
| നിഴല്‍രൂപങ്ങള്‍ കാലൊച്ചയില്ലാതെ | |||
| മെലിഞ്ഞകുഞ്ഞുങ്ങളെ കവച്ചുപോയി- | |||
| കിതയ്ക്കുന്ന നിശ്വാസങ്ങളിറക്കിവയ്ക്കും | |||
| മണ്ണെണ്ണക്കരിപുരണ്ട ഒറ്റമുറിച്ചുവരില്‍ | |||
| ഉടഞ്ഞുപോയൊരു ഫോട്ടോയില്‍ കണ്ണുനട്ട് | |||
| ഒരുകല്ലുമൂക്കുത്തി കിടപ്പുണ്ടാവും | |||
| അവര്‍ ആരെയും തേടിച്ചെന്നില്ല | |||
| 2 )കടുത്തുപോയ മുഖങ്ങള്‍ | |||
| കടുംചേലചുറ്റി പട്ടണവഴികളില്‍ കാത്തുനിന്നു | |||
| കടക്കണ്ണാല്‍ കാമമെയ്ത് ഇരപിടിക്കും | |||
| ഒരു നോട്ടത്തില്‍ ചൂളുന്നവനെ | |||
| ചായം പുരണ്ടോരുചുണ്ട് വക്രിച്ചു ചിരിക്കും | |||
| വിലപേശി തിരിഞ്ഞു നടന്നാല്‍ | |||
| ആട്ടി കണ്ണുപൊട്ടിക്കും തന്റെടമുള്ളവര്‍ | |||
| അടുപ്പമുള്ളവരോട് കടുത്തുപോയ മുഖങ്ങളുടെ | |||
| കൂസലില്ലായ്മക്ക് പിന്നിലെ | |||
| പിഴച്ചുപോയ ആദര്‍ശങ്ങള്‍ പുലമ്പും | |||
| വീര്‍പ്പിച്ച ബലൂണുകള്‍ പോലെയാണവരുടെ മനസ്സ് | |||
| ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിശ്വാസങ്ങലേറ്റ് | |||
| ചിലര്‍ പൊട്ടിപ്പൊട്ടി കരയാറുണ്ട് | |||
| 3 )കരിന്തിരികള്‍ | |||
| കൂട്ടിക്കൊടുപ്പുകാരന്‍റെ പിന്‍പറ്റി | |||
| നഗരത്തിന്‍റെ ലോഡ്ജുമുറികളില്‍ | |||
| പ്രതീക്ഷയറ്റ ചില മിഴികളുണ്ട് | |||
| ഇരമ്പിയാര്‍ക്കുന്നോരുമനസ്സില്‍ | |||
| വഞ്ചിക്കപ്പെട്ടവളുടെ യാതനകള്‍ | |||
| പറയാനും ഭയപ്പെടുന്ന വിഴുപ്പുകള്‍ | |||
| ഒരുമുഴം കയറിലോടുങ്ങിപ്പോകും വരെ | |||
| മുനിഞ്ഞുകത്തുന്ന കരിന്തിരികള്‍ | |||
| 4 )ചുവരുകള്‍ വായിക്കുന്നവര്‍ | |||
| പാനശാലയുടെ അരണ്ട മൂലകളില്‍ | |||
| രാവുണരുമ്പോള്‍ കവിളില്‍ കവളുരസി- | |||
| ഒരാട്ടത്തിന് ക്ഷണിക്കുന്നവര്‍ | |||
| ഒരുകുപ്പി ഷാമ്പയിനില്‍ കുതിര്‍ന്നു | |||
| ചുവടുറക്കാതെ മടിയില്‍ വീണു - | |||
| ഈരാവു ഞാന്‍ നിനക്ക് സമ്മാനിക്കുന്നെന്നു ചിലര്‍ | |||
| രാവുപുലരുമ്പോള്‍ ചുവരുകളില്‍ | |||
| നഷ്ടബോധത്തിന്‍റെ കണക്കുകള്‍ തിരയുന്നത് കാണാറുണ്ട് |
Monday, 20 December 2010
അവര്‍ തിരയുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment