ഒരു കാറ്റൊപ്പം വന്നു തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ചു ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍ നീണ്ടു പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു കുന്നുച്ചുറ്റും
കാക്കപ്പൂ തേടി ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു നിറയും
അതു കണ്ടാല്‍ മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ
കൂട നിറയെ മാങ്ങാ നിറയും
പുലരിയാകെ പൂമണക്കും
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ
No comments:
Post a Comment